Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

മൂന്ന് ദിവസം നീണ്ട ഡാര്‍ബ് ലുസൈല്‍ ഫ്‌ളവര്‍ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും

ദോഹ: എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകര്‍ക്കും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആകര്‍ഷകമായ അനുഭവം പ്രദാനം ചെയ്ത മൂന്ന് ദിവസം നീണ്ട ഡാര്‍ബ് ലുസൈല്‍ ഫ്‌ളവര്‍ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. ലുസൈല്‍ ബൊളിവാര്‍ഡില്‍ ഇന്ന് വൈകുന്നേരം 7 മുതല്‍ 11 വരെയാണ് ഫെസ്റ്റിവലുള്ളത്

ഖത്തറി ദിയാര്‍ സംഘടിപ്പിച്ച ഡാര്‍ബ് ലുസൈല്‍ ഫ്‌ളവര്‍ ഫെസ്റ്റിവല്‍ ഖത്തറിലെ വസന്തകാലം ആസ്വദിക്കാനുള്ള അസുലഭ മുഹൂര്‍ത്തമാണ് സമ്മാനിച്ചത്.
ഭാവനയുടെയും നിറങ്ങളുടെയും ലോകത്തേക്ക് സന്ദര്‍ശകരെ എത്തിക്കുന്ന വ്യത്യസ്തമായ പുഷ്പ തീമുകള്‍ അവതരിപ്പിച്ച ഉത്സവം വൈവിധ്യം കൊണ്ടും ഗുണനിലവാരത്തിലും ശ്രദ്ധേയമായിരുന്നു.

ഫ്‌ളവര്‍ ഫ്േളാട്ട് പരേഡും കഥാപാത്രങ്ങളും പെര്‍ഫോമേഴ്സ് പരേഡും ഏറെ മനോഹരമായിരുന്നു. 100-ലധികം രസകരവും സംവേദനാത്മകവുമായ കഥാപാത്രങ്ങള്‍ ലുസൈല്‍ ബൊളിവാര്‍ഡിലൂടെ പ്രേക്ഷകരെ ആസ്വാദനത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്കെത്തിച്ചു.

Related Articles

Back to top button