Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബോഡി ബില്‍ഡിങ്ങില്‍ വീണ്ടും മലയാളികള്‍ക്കഭിമാനായി ഖത്തര്‍ പ്രവാസിയായ മലപ്പുറം സ്വദേശി സവാദ് കിളിയമണ്ണില്‍

ദോഹ. ബോഡി ബില്‍ഡിങ്ങില്‍ വീണ്ടും മലയാളികള്‍ക്കഭിമാനായി ഖത്തര്‍ പ്രവാസിയായ മലപ്പുറം സ്വദേശി സവാദ് കിളിയമണ്ണില്‍. ഇന്നലെ വേള്‍ഡ് ബോഡിബില്‍ഡിംഗ് &ഫിറ്റ്‌നസ് അസോസിയേഷന്‍ ഡല്‍ഹിയില്‍ വെച്ച് നടത്തിയ ഡയമണ്ട് കപ്പ് ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ ആയാണ് സവാദ് മലയാളികളുടെ അഭിമാനമായി മാറിയത്. 500 ല്‍ പരം മത്സരാര്‍ഥികള്‍ പങ്കെടുത്ത ചാമ്പ്യന്‍ ഷിപ്പില്‍ നിന്നുമാണ് ഏറ്റവും നല്ല ബോഡി ബില്‍ഡറായി സവാദിനെ തിരഞ്ഞെടുത്തത്.സവാദ് പങ്കെടുത്ത 3 ഇനങ്ങളിലും ടൈറ്റില്‍ ചാമ്പ്യന്‍ പട്ടമാണ് അദ്ദേഹം കരസ്ഥമാക്കിയത്.

കഴിഞ്ഞ മാസം മിസ്റ്റര്‍ ഇന്ത്യ ചാമ്പ്യന്‍ പട്ടവും സവാദ് സ്വന്തമാക്കിയിരുന്നു. നേരത്തെ മിസ്റ്റര്‍ കേരള, മിസ്റ്റര്‍ മലപ്പുറം, മിസ്റ്റര്‍ കാലിക്കറ്റ് , മിസ്റ്റര്‍ തമിഴ് നാട്, മിസ്റ്റര്‍ കോയമ്പത്തൂര്‍ എന്നീ ടെറ്റിലുകളും നേടിയിട്ടുണ്ട്.

ജോബി എറണാംകുളം ആണ് സവാദിനെ ഈ ചാമ്പ്യഷിപ്പിന് വേണ്ടി പരിശീലിപ്പിച്ചത്.മലപ്പുറം ആലത്തൂര്‍ പടി സ്വദേശിയായ മുഹമ്മദ് അലി, ഉമ്മ സഫിയ ദമ്പതികളുടെ മകനാണ് സവാദ്. ഫാത്തിമ ദല്‍ഫയാണ് ഭാര്യ. ആലിയ സഫ മകളാണ് .

Related Articles

Back to top button