Uncategorized

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആക്രമിക്കുന്നത് സാംസ്‌കാരിക ശൂന്യമായ നടപടി

ദോഹ: വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആക്രമിക്കുന്നത് സാംസ്‌കാരിക ശൂന്യമായ നടപടിയാണെന്നും വിദ്യാര്‍ത്ഥികളുടെയും അവരുടെ അധ്യാപകരുടെയും ജീവിതത്തിന് നേരെയുള്ള നിഷ്ഠൂരമായ ആക്രമണമാണെന്നും അത് നാശവും ശൂന്യതയും ഇരുട്ടും മാത്രമായി അവശേഷിപ്പിക്കുന്നതാണെന്നും എജ്യുക്കേഷന്‍ എബോവ് ഓള്‍ (ഇഎഎ) ഫൗണ്ടേഷന്റെയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ അഭിപ്രായപ്പെട്ടു. തകര്‍ന്ന സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറം. വിദ്യാഭ്യാസം ലക്ഷ്യമിടുന്നവര്‍ക്ക് തങ്ങള്‍ ചെയ്യുന്നതെന്താണെന്ന് സംശയലേശമന്യേ അറിയാമെന്നും മുന്‍കരുതലോടെയാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ആക്രമണത്തില്‍ നിന്ന് വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പ്രസംഗത്തിലാണ് ശൈഖ ഇക്കാര്യം പറഞ്ഞത്. , ‘ഞാന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, എന്റെ നിര്‍വ്വചനം ഇതാണ്. നിഷ്‌കളങ്കരായ കുട്ടികള്‍ നിറഞ്ഞുനില്‍ക്കുന്ന ക്ലാസ് മുറികളാണ് വിദ്യാഭ്യാസം. കുട്ടികളുടെ ശോഭനമായ ഭാവി സ്വപ്നം കാണുന്നവരാണ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ശൈഖ മൗസ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!