Local News

ഒഐസിസി ഇന്‍കാസ് ഖത്തറിന്റെ പുതുതായി നിലവില്‍ വന്ന കമ്മിറ്റി കെ പി സി സി അംഗീകാരമില്ലാത്തത് എന്ന് ഒരു കൂട്ടം ഭാരവാഹികള്‍

ദോഹ. കെ പി സി സി യുടെ അംഗീകാരമോ നിര്‍ദ്ദേശമോ ലഭിക്കാതെ, സംഘടനയുടെ ജനറല്‍ ബോഡി പോലും സംഘടിപ്പിക്കാതെ, ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചതിനെതിരെ 2022 ല്‍ കെ പി സി സി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്ന നിലവിലുള്ള സെന്‍ട്രല്‍ കമ്മിറ്റിയിലെ ഭാരവാഹികളായിരുന്ന അന്‍വര്‍ സാദത്ത് (വര്‍ക്കിങ് പ്രസിഡണ്ട്), മനോജ് കൂടല്‍ (ജന: സെക്രട്ടറി ), സിറാജ് പാലൂര്‍ (ജന: സെക്രട്ടറി), ഫാസില്‍ അബൂബക്കര്‍ (സെക്രട്ടറി) ,ആരിഫ് പയന്തോങ്ങില്‍ (സെക്രട്ടറി) ,ഷാഹിദ് വി.പി (സ്‌പോര്‍ട്‌സ് സെക്രട്ടറി) എന്നിവര്‍.
പുതുതായി വന്ന കമ്മറ്റി കെ പി സി സി യുടെ നിര്‍ദ്ദേശമോ അംഗീകാരമോ ഇല്ലാതെ ചിലരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും ശാഠ്യങ്ങള്‍ക്കും വേണ്ടി നിലവില്‍ വന്നത് ആയതിനാല്‍ തങ്ങള്‍ പുതുക്കിയ ഭാരവാഹികളുടെ ലിസ്റ്റ് അംഗീകരിക്കുന്നില്ല എന്നും പുതിയ കമ്മറ്റിയുമായി നിസ്സഹകരിക്കുന്നുവെന്നും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല, കെ പി സി സി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ്, കെ പി സിസി വര്‍ക്കിംഗ് പ്രസിഡന്റു മാരായ എ.പി.അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഒഐസിസി ഇന്‍കാസ് കമ്മറ്റിയുടെ ഖത്തര്‍ ചാര്‍ജുള്ള കെ പി സി സി സിക്രട്ടറിമാരായ പി എം നിയാസ്, സോണി സെബാസ്റ്റ്യന്‍ എന്നിവരെ രേഖാമൂലം അറിയിച്ചു.

പുതുതായി പറഞ്ഞ ലിസ്റ്റില്‍ മേല്‍ പറഞ്ഞ ഭാരവാഹികളില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവര്‍ ഉണ്ടങ്കിലും, കമ്മറ്റി പുനഃസംഘടിപ്പിച്ചതുമായ അഭിപ്രായ വത്യാസങ്ങളാണ് ഈ തീരുമാനങ്ങളുടെ പുറകിലുള്ള മൂല കാരണമെന്നും കെ.പി.സി.സി യുടെ പോഷക സംഘടന എന്ന നിലയില്‍ , കെ.പി.സി.സിയുടെ അനുമതിക്ക് ശേഷം വിദേശത്ത് സമയവായത്തിലോ ജനറല്‍ ബോഡിയോ വിളിച്ചു ഭാരവാഹികളെ തിരഞ്ഞെടുത്ത ശേഷം കെ.പി.സി.സിയാണ് പുതിയ സെന്‍ട്രല്‍ കമ്മറ്റിയെ പ്രഖ്യാപിക്കലെന്ന കീഴ് വഴക്കം ചിലരുടെ ഒത്താശയോടെ കാറ്റില്‍ പറത്തി സംഘടനാ മര്യാദ ഒട്ടും മാനിക്കാതെ ചെയ്ത നടപടി ഒട്ടും ശരിയല്ല . കെ.പി.സി.സിയുമായി ബന്ധപ്പെട്ടപ്പോള്‍ ഒ.ഐ.സി.സി-ഇന്‍കാസ്(ഖത്തര്‍) സെന്‍ട്രല്‍ കമ്മറ്റി പുനഃസംഘടിപ്പിക്കാന്‍ ആര്‍ക്കും നിര്‍ദേശമോ അധികാരമോ നല്‍കിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഖത്തറിലെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ.പി.സി.സി ശ്രമിച്ചു കൊണ്ടിരിക്കെ കെ.പി.സി.സിയുടെ അനുവാദമോ ഇവിടെ ഒരു ജനറല്‍ ബോഡിയോ വിളിക്കാതെ സെന്‍ട്രല്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചതില്‍ ശക്തമായ പ്രതിഷേധമറിയിച്ച് കൊണ്ട് ഭാരവാഹികള്‍ മുമ്പോട്ട് പോകുമെന്ന് അറിയിച്ചു. സംഘടനയെ ശക്തിപ്പെടുത്തുന്നതിന്ന് പകരം, യാതൊരു വിധത്തിലുള്ള സംഘടനാ മര്യാദകളും പാലിക്കാതെയുള്ള ഇത്തരം നീക്കങ്ങളും തീരുമാനങ്ങളുമായി മുമ്പോട്ട് പോകുന്നതിനോട് ഞങ്ങള്‍ക്ക് യോജിക്കാനാവില്ല. ഖത്തറിലുള്ള പ്രവര്‍ത്തകരെയെല്ലാം ചേര്‍ത്ത് നിര്‍ത്തി സംഘടനപരമായി ഒരുമിക്കുന്നതിനെ കുറിച്ചും, ഒരുമിച്ചതിനു ശേഷം ഖത്തറിലെ മുഴുവന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വേണ്ടിയുള്ള ഒരു മികച്ച സംഘടനയായി മാറ്റുന്നതിനെ കുറിച്ചുമാണ് പൊതുവിലുള്ള പ്രവര്‍ത്തകരുടെയല്ലാം ആഗ്രഹമെന്നിരിക്കെ, സംഘടനയിലെ ഉത്തരവാദിത്തപ്പെട്ട ചിലരുടെ നിരുത്തരവാദപരമായ ഇടപെടലിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.