Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ പ്രതിദിന വാക്‌സിനേഷന്‍ 35000 കടന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പ്രതിദിന വാക്‌സിനേഷന്‍ 35000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35513 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്.
ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം 46.1 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ കാമ്പയിനാണ് നടന്നുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ 23 ന് ആരംഭിച്ച വാക്‌സിനേഷന്‍ കാമ്പയിന് മികച്ച പ്രതികരണമാണ് സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നിന്നും ലഭിക്കുന്നത്.

ആഴ്ചയില്‍ എഴ് ദിവസവും മുടങ്ങാതെ വാക്‌സിനേഷന്‍ നടക്കുന്നുണ്ട്. എല്ലാ കേന്ദ്രങ്ങളിലും നല്ല തിരക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാക്‌സിനെടുത്താലും പ്രതിരോധ നടപടികള്‍ തുടരമമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Back to top button