Uncategorized

ഫോസ ഖത്തര്‍ പ്‌ളാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം വെളളിയാഴ്ച

ദോഹ: കേരളത്തിലെ, വിശേഷിച്ചും മലബാറിലെ, ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ദിശാബോധം നല്‍കി ചടുലമായ മുന്നേറ്റങ്ങളിലൂടെ മുന്നില്‍ നിന്ന് നയിച്ച് കൊണ്ടിരിക്കുന്ന ഫാറൂഖ് കോളേജ് അതിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികം (പ്ലാറ്റിനം ജൂബിലി ) ആഘോഷിക്കുകയാണിപ്പോള്‍. ഈ ആഘോഷ പരിപാടികളുടെ ഭാഗമായി ഖത്തറിലെ ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സമൂഹം ഫോസ ഖത്തര്‍ 75 ദിവസങ്ങള്‍ നീണ്ടുനിന്ന വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു .

പരിപാടിയുടെ സമാപനം ജൂണ്‍ രണ്ട് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ക്രിസ്റ്റല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടക്കുമം. കലാപരിപാടികളും വിവിധ മല്‍സരങ്ങളും പരിപാടിയുടെ ഭാഗയായി നടക്കും.

എഴുപത്തിയഞ്ചു ദിന പരിപാടികളുടെ ഭാഗമായി സീനിയേര്‍സ്സ് മീറ്റ്, എജുക്കേഷന്‍ പ്രോഗ്രാം, മെഡിക്കല്‍ ക്യാമ്പ്, ഇഫ്താര്‍ മീറ്റ്, സൗഹൃദ സംഗമം, വിവിധ കാലയളവുകളില്‍ പഠിച്ചിറങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത ഫോസ ലെജന്റ്‌സ് റൂട്ട്‌സ്, ഹെന്ന ഡിസൈന്‍ മത്സരം, കുക്കറി മത്സരം, യോഗ-സുംബ സെഷന്‍, റീല്‍സ്- ഡ്രോയിംഗ് തുടങ്ങി വിവിധങ്ങളായ ആഘോഷ പരിപാടികളാണ് ഇതുവരെ നടത്തിയത്.

ഖത്തറിലെ എല്ലാ ഫോസ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഫോസ ഖത്തര്‍ പ്രസിഡണ്ട് അസ്‌കര്‍ റഹിമാന്‍, ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ മഷ്ഹൂദ് തിരുത്തിയാട് എന്നിവര്‍ ആവശ്യപ്പെട്ടു .
പ്രോഗ്രാമിന്റെ വിജയത്തിനായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അസ്‌കര്‍ റഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ മശ്ഹൂദ് വിസി പരിപാടികളെപ്പറ്റി വിശദീകരിച്ചു. ഷമീര്‍ കൊയപ്പത്തൊടി, സുനിത, നസീഹ മജീദ്, അദീബ ജിഹാന്‍, ഫിറോസ് പി.ടി, റഷീദ് അഹ്‌മദ്, ബഷീര്‍ അഹ്‌മദ്, ഹാരിസ്, റഈസ്, സി.പി അഷ്‌റഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സെക്രട്ടറി ഷുമൈസ് സ്വാഗതവും ട്രഷറര്‍ ഷഹീര്‍ നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!