Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ക്യൂ. എന്‍. ബി. സ്റ്റാര്‍സ് ലീഗ് കിരീടം അല്‍ സദ്ദിന്

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ. ക്യൂ.എന്‍.ബി. സ്റ്റാര്‍സ് ലീഗ് കിരീടം അല്‍ സദ്ദിന്. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ഉം സലാലിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാവിയുടെ ടീം കിരീടം നേടിയത്.

കളിയുടെ മുപ്പത്തിനാലാാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ബാഗ്ദാദ് ബോന്‍ജയാണ് അല്‍ സദ്ദിന് ആദ്യ ഗോള്‍ നേടിയത്. യൂസഫ് അബ്ദുരിസാഗ് 51ാം മിനിറ്റിലും റോഡ്രിഗോ തബറ്റ 90 + 2 മിനിറ്റിലും അല്‍ സദ്ദിനായി ഗോളുകള്‍ നേടി .

ഒട്ടേറെ സവിശേഷതകളുള്ള നേട്ടമാണ് ഇന്നലെ അല്‍ സദ്ദ് സ്വന്തമാക്കിയത്. ഇത് 15-ാം തവണയാണ് അവര്‍ ഫാല്‍ക്കണ്‍ ട്രോഫിയില്‍ മുത്തമിടുന്നത്. ഈ ജയം അല്‍ സദ്ദിനെ 50 പോയിന്റിലെത്തിച്ചു, രണ്ടാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ അല്‍ ദുഹൈലിനേക്കാള്‍ 13 പോയിന്റ് ലീഡ് നേടി.

ഒരു കളിയിലും തോല്‍ക്കാതെ ക്യുഎസ്എല്‍ ടൈറ്റില്‍ വിജയം, ലീഗിലെ അല്‍ സദ്ദിന്റെ ഏറ്റവും മികച്ച നേട്ടമാണ്. സേവിയുടെ ടീം ഇതുവരെ 16 മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. അവര്‍ 69 ഗോളുകള്‍ നേടി, +57 ഗോളുകളുടെ വ്യത്യാസം നിലനിര്‍ത്തി, ഒപ്പം ശക്തമായ പ്രതിരോധവും തീര്‍ക്കുന്നു.

ക്യുഎസ്എല്ലിനെ ഇത്തരത്തിലുള്ള രീതിയില്‍ വിജയിപ്പിച്ചാണ് ഞങ്ങള്‍ ചരിത്രം സൃഷ്ടിച്ചത്, ”ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദോസ് ഇന്നലെ രാത്രി ആരാധകര്‍ക്ക് മുന്നില്‍ ഫാല്‍ക്കണ്‍ ഷീല്‍ഡ് ഉയര്‍ത്തിയതിന് ശേഷം സന്തോഷവാനായ സേവി പറഞ്ഞു.പരിശീലകനെന്ന നിലയില്‍ ഇത് എന്റെ ആദ്യത്തെ ക്യുഎസ്എല്‍ കിരീടമാണ്, വിജയത്തില്‍ ഞാന്‍ സന്തുഷ്ടനാണ്.

Related Articles

Back to top button