Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കോവിഡ് ഭീഷണി, ഖത്തറില്‍ പുതിയ നിയന്ത്രണങ്ങളില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭ യോഗം തീരുമാനിച്ചു.

പൊതുജനാരോഗ്യ മന്ത്രി രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതിഗതികളെക്കുറിച്ചും മഹാമാരിയെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും വിശദീകരിച്ചു.

പ്രതിദിന കേസുകള്‍ 400 ന് മുകളിലാണെങ്കിലും ജാഗ്രതയോടെ പ്രതിരോധിച്ചാല്‍ നിയന്ത്രിക്കാം. വാക്സിനേഷന്‍ കാമ്പയില്‍ പുരോഗമിക്കുന്നതോടെ കാര്യമായ പുരോഗഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതോടെ രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകുമെന്ന തരത്തില്‍ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

Related Articles

Back to top button