Uncategorized

യൂത്ത് ഫോറം ദോഹ റമദാന്‍ മീറ്റ് നാളെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ ഇന്ത്യന്‍ പ്രവാസികളുടെ ഏറ്റവും വലിയ റമദാന്‍ സംഗമമായ ‘ദോഹ റമദാന്‍ മീറ്റ് നാളെ. യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന ഒന്‍പതാമത് സംഗമം ‘ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം’ (ഡി. ഐ. സി. ഐ. ഡി) യുടെ സഹകരണത്തോടെ യൂത്ത് ഫോറം ഫേസ്ബുക്/യു ട്യൂബ് വഴി തത്സമയ പ്രക്ഷേപണമായാണ് നടക്കുക.

വെള്ളി ഖത്തര്‍ സമയം 1:30 ന് ആരംഭിക്കുന്ന പരിപാടി ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം (ഡി. ഐ. സി. ഐ. ഡി) ചെയര്‍മാന്‍ ഡോ.ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ നുഐമി ഉദ്ഘാടനം ചെയ്യും. മുസ്ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ പ്രസിഡന്റ് റഗാദ് അല്‍തിക്‌റിരിതി മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി ഡീന്‍ ഫാദര്‍ ഡോ.റെജി മാത്യു, ടോറോണ്ടോ ഇസ്ലാമിക് സെന്റര്‍ റെസിഡന്റ് സ്‌കോളര്‍ ഷെയ്ഖ് അഹ്‌മദ്കുട്ടി, സി ഐ സി ഖത്തര്‍ പ്രസിഡന്റ് കെ. ടി. അബ്ദു റഹ്‌മാന്‍, യൂത്ത്‌ഫോറം ഖത്തര്‍ പ്രസിഡന്റ് എസ്. എസ്. മുസ്തഫ തുടങ്ങിയര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!