Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മജ്ലിസ് പൊതു പരീക്ഷയില്‍ ദോഹ മദ്റസക്ക് അഭിമാനാര്‍ഹമായ നേട്ടം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കേരളാ മജ്ലിസ് തഅലീമുല്‍ ഇസ്ലാമിയയുടെ കേരളത്തിലേയും ജി.സി.സിയിലേയും വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രൈമറി പൊതുപരീക്ഷയില്‍ ഖത്തറിലെ അല്‍ മദ്റസ അല്‍ ഇസ്ലാമിയ ദോഹക്ക് അഭിമാനാര്‍ഹമായ നേട്ടം.

മജ്ലിസിന്റെ തന്നെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് ഇരുത്തിയ മദ്റസയും ദോഹ അല്‍ മദ്റസ അല്‍ ഇസ്ലാമിയയാണ് .

പരീക്ഷ എഴുതിയ 113 വിദ്യാര്‍ത്ഥികളില്‍ 25 വിദ്യാര്‍ഥികള്‍ മികച്ച പത്തില്‍ സ്ഥാനം പിടിച്ചു.

തമീം മുഹമ്മദ്,ആയിദ ഷംസു, ആയിഷ റന്ന, സഹല മുനീര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ 100 % മാര്‍ക്കോടെ ( 350 / 350 ) ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍, ഒറ്റ മാര്‍ക്കിന്റെ വ്യത്യാസത്തില്‍ ( 349/ 350 )ഹിബ മുസ്തഫ, മിന്‍ഹ മുനീര്‍, റസാന്‍ ഗഫൂര്‍ എന്നിവര്‍ രണ്ടാം സ്ഥാനം നേടി.

ഹനാന്‍ അന്‍വര്‍, ഹിബ ഫാത്തിമ, സയ്യാന്‍ ഇലാഹി ( 348 / 350 ), ആയിഷ നഹദ, ഹുദ അബ്ദുല്‍ ഖാദര്‍, അദീം ഷിഹാബ് ( 347/350 ) , ഹുസ്ന റൈഹാന ( 346 / 350 ) എന്നിവര്‍ക്കും യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ നേടി മദ്റസയുടെ അഭിമാനമായി മാറി.

26 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടി ദോഹ മദ്റസക്ക് ഇരട്ടി മധുരത്തിന്റെ അനുഭൂതി നല്‍കി.

61 പേര്‍ എ പ്ളസ് ഗ്രേഡിന് അര്‍ഹത നേടിയപ്പോള്‍ 33 കുട്ടികള്‍ എഗ്രേഡും നേടി.

ആദ്യത്തെ അഞ്ച് സ്ഥാനത്തിന് പുറമേ സുഹ അബ്ദുല്‍ ഷുക്കൂര്‍, ദാന ശാഹിദ്, ദയ മലീഹ, ഫാദി ഫാത്തിമ, ഷാഹിന, ആമിന സന്‍ഹ, ഹനാന്‍ ഹാഫിസ്, മുഹമ്മദ് ജുനൈദ്, ഹംദ മുഗീസ്, റീം മുഹമ്മദ്, ഷാസിയ ഷാഫി, എന്നിവരും ആദ്യ 10 സ്ഥാനക്കാരില്‍ ഇടം നേി.

മിന്ന ഷറഫുദ്ദീന്‍, ഫാതിമ സിയാന, ഹന ഫാതിമ, ഹൈസ നൗഷിര്‍ എന്നിവര്‍ എല്ലാ വിഷയത്തിലും എ പ്ളസ് ഗ്രേഡ് നേടി മുന്‍നിരയില്‍ എത്തിയവരില്‍ ഉള്‍പ്പെടും .

ഉന്നത വിജയങ്ങള്‍ നേടുകയും മദ്റസയുടെ യശസ്സ് ഉയര്‍ത്തുകയും ചെയ്ത മുഴുവന്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെയും മദ്രസ മാനേജുമെന്റും അധ്യാപകരും അനുമോദിച്ചു.

Related Articles

Back to top button