Uncategorized

ഇന്റര്‍നാഷണല്‍ മലയാളി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും ടെലിഗ്രാമിലും

സ്വന്തം ലേഖകന്‍

ദോഹ : ഖത്തറില്‍ നിന്നുള്ള വാര്‍ത്തകളും വിശേഷങ്ങളും ആധികാരികമായി ആദ്യമറിയിക്കുന്ന ഇന്റര്‍നാഷണല്‍ മലയാളി ഇന്‍സ്റ്റഗ്രാമിലും ടെലിഗ്രാമിലും.

ഇന്‍സ്റ്റഗ്രാമില്‍ @imnewsqatar എന്ന പേരിലും ടെലിഗ്രാമില്‍ International Malayaly എന്ന പേരിലുമാണ് ലഭ്യമാകുക.

ഇന്‍സ്റ്റഗ്രാമില്‍ ലിങ്ക് ഇന്‍ ബയോ സംവിധാനം ഉപയോഗിച്ച് വായനക്കാര്‍ക്ക് വാര്‍ത്തകള്‍ വിശദമായി വായിക്കാം.

ഖത്തറില്‍ ഇതിനകം തന്നെ വാര്‍ത്തകളുടെ വൈവിധ്യത്താല്‍ ശ്രദ്ദേയമായ ഇന്റര്‍നാഷണല്‍ മലയാളി, യുവജനങ്ങളെ പരിഗണിച്ചാണ് ഈ രണ്ട് പ്ലാറ്റ്‌ഫോമിലേക്ക് കൂടി പ്രവേശിക്കാന്‍ കാരണമെന്ന് മാനേജിംഗ് എഡിറ്റര്‍ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ന്യൂസ് പോര്‍ട്ടലിനും ഫെയിസ് ബുക്ക് പേജിനും പുറമേ വാട്സ് അപ്പ് ബ്രോഡ്കാസ്റ്റിലൂടെയും ഫേസ് ബുക്ക് ഗ്രൂപ്പുകളിലൂടെയുമാണ് നേരത്തെ ഇന്റര്‍നാഷണല്‍ മലയാളി ലക്ഷക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കൊണ്ടിരുന്നത്. പുതിയ പ്ളാറ്റ് ഫോമുകളില്‍ കൂടി സജീവമാകുന്നതോടെ കൂടുതല്‍ പുതിയ വായനക്കാരിലേക്കെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!