Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു, ഇന്ന് 627 യാത്രക്കാര്‍ക്കടക്കം 1695 പേര്‍ക്ക് കോവിഡ്

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു, ഇന്ന് 627 യാത്രക്കാര്‍ക്കടക്കം 1695 പേര്‍ക്ക് കോവിഡ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 34479 പരിശോധനകളില്‍ 627 യാത്രക്കര്‍ക്കടക്കം 1695 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1068 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കാരിലും സാമൂഹ്യ വ്യാപനത്തിലും കോവിഡ് കൂടുന്നുവെന്നത് ഏറെ ഗൗരവമുളള വിഷയമാണ് .

198 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂള്ളൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 8339 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 81 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 6 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 409 പേര്‍ ആശുപത്രിയിലും 32 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!