Uncategorized

റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്നവരറിയേണ്ട കാര്യങ്ങള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഒക്ടോബര്‍ 6 ന് നിലവില്‍ വന്ന പുതിയ യാത്രാനിയമമനുസരിച്ച് റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്നവരറിയേണ്ടതെന്തൊക്കെയെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം .

സ്വദേശികള്‍, ജി.സി.സി. പൗരന്മാര്‍, ഖത്തറില്‍ വിസയുള്ളവര്‍ എന്നിവരില്‍ നിന്നും ഖത്തര്‍ അംഗീകരിച്ച വാക്‌സിനെടുത്ത 12 വയസിന് മീതെയുളളവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട .

യാത്രക്ക് പരമാവധി 72 മണിക്കൂറനുള്ളിലെടുത്ത പി.സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. ഖത്തറിലെത്തി 36 മണിക്കൂറിനകം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നോ ഗവണ്‍മെന്റ് അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നോ പി.സി. ആര്‍. പരിശോധന നടത്തുകയും നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ വീട്ടില്‍ കഴിയാമെന്ന് കരാര്‍ ചെയ്യുകയും വേണം.

വാക്‌സിനെടുക്കാത്തവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരും 7 ദിവസത്തെ ഹോം ക്വാറന്റൈലായിരിക്കും. ഇത് കുട്ടികള്‍ക്കും ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഖത്തറിലെ അടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കുവാന്‍ വരുന്നവര്‍ക്കും ബാധകമായിരിക്കും..
യാത്രക്ക് പരമാവധി 72 മണിക്കൂറനുള്ളിലെടുത്ത പി.സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഖത്തറിലെത്തിയതിന്റെ ആറാം ദിവസം നടത്തുന്ന പി.സി. ആര്‍ പരിശോധന എന്നിവ വേണം.

റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന വാക്‌സിനെടുത്ത 12 വസയിന് മുകളിലുള്ള സന്ദര്‍ശകരും രക്ഷിതാക്കളെ അനുഗമിക്കുന്ന 11 വയസിന് താഴെയുള്ള കുട്ടികളും രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. ടെസ്റ്റ് റിസല്‍ട്ട് അനുകൂലമാകുന്നതോടെ ക്വാറന്റൈന്‍ അവസാനിപ്പിക്കം.
അടുത്ത ബന്ധുക്കള്‍ക്കും 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കും രണ്ട് ദിവസത്തെയോ ടെസ്റ്റ് ഫലം അനുകൂലമാകുന്നതുവരേയോ ഹോം ക്വാറന്റൈന്‍ മതിയാകും.
മുന്‍കൂട്ടിയെടുക്കുന്ന ഫാമിലി സന്ദര്‍ശക വിസയിയെത്തുന്ന വാക്‌സിനെടുക്കാത്ത അടുത്ത ബന്ധുക്കള്‍ക്കും 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കും 7 ദിവസത്തെ ഹോം ക്വാറന്റൈന്‍ .
മുന്‍കൂട്ടിയെടുക്കുന്ന ഫാമിലി സന്ദര്‍ശക വിസയിലല്ലാത്ത എല്ലാവര്‍ക്കും 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടി വരും.
യാത്രക്ക് പരമാവധി 72 മണിക്കൂറനുള്ളിലെടുത്ത പി.സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഖത്തറിലെത്തിയതിന്റെ ആറാം ദിവസം നടത്തുന്ന പി.സി. ആര്‍ പരിശോധന എന്നിവ വേണം.

Related Articles

Back to top button
error: Content is protected !!