Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഏങ്ങണ്ടിയൂരിലെ 200 ല്‍ അധികം കുടുംബങ്ങള്‍ക്ക് ഓക്സി മീറ്റര്‍ നല്‍കുന്ന പദ്ധതിയുമായി ഏങ്ങണ്ടിയൂര്‍ പ്രവാസി ഖത്തര്‍ കൂട്ടായ്മ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ 200 ല്‍ അധികം കുടുംബങ്ങള്‍ക്ക് ഓക്സി മീറ്റര്‍ നല്‍കുന്ന പദ്ധതിയുമായി ഏങ്ങണ്ടിയൂര്‍ പ്രവാസി ഖത്തര്‍ കൂട്ടായ്മ . പദ്ധതിയുടെ ഓപചാരികമായ ഉദ്ഘാടനം മെയ് 29 ശനിയാഴ്ച രാവിലെ 10 മണിക്ക് ഏങ്ങണ്ടിയൂര്‍ പഞ്ചായത്തു കമ്യൂണിറ്റി ഹാളില്‍ വെച്ചു നടക്കുമെന്ന് സംഘടന രക്ഷാധികാരി സുരേഷ് അറിയിച്ചു. പഞ്ചായത്തു പ്രസിഡന്റും മറ്റു ഉത്തരവാദപ്പെട്ടവരും ചടങ്ങില്‍ സംബന്ധിക്കും.

ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ എങ്ങണ്ടിയൂരില്‍ നിറ സാന്നിധ്യം ആയി മാറിയ ഈ കൂട്ടായ്മ ലോകത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയുടെ കാലത്ത് സഹജീവികള്‍ക്ക് സ്‌നേഹ സ്പര്‍ശമായി മാറുകയാണ് .

ഖത്തറിലും വൈവിധ്യമാര്‍ന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയമായ കൂട്ടായ്മയാണ് ഏങ്ങണ്ടിയൂര്‍ പ്രവാസി ഖത്തര്‍ കൂട്ടായ്മ

Related Articles

Back to top button