Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനുള്ള ഗ്രേസ് പിരിയഡ് ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച് 12 ഭാഷകളില്‍ ബോധവല്‍ക്കരണ കാമ്പയിനുമായി ആഭ്യന്തര മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വിസ ചട്ടങ്ങള്‍ ലംഘിച്ച് കഴിയുന്നവരുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനുള്ള ഗ്രേസ് പിരിയഡ് ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച് 12 ഭാഷകളില്‍ ബോധവല്‍ക്കരണ കാമ്പയിനുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത് . ഇംഗ്ളീഷ് , അറബിക് എന്നീ ഭാഷകള്‍ക്ക് പുറമേ മലയാളം, തമിഴ്, ഹിന്ദി, ഉറുദു, നേപ്പാളി, ബംഗാളി, സിന്‍ഹളി, തഗലോഗ് , പശ്തു, ഇന്തോനേഷ്യന്‍ എന്നീ ഭാഷകളിലാണ് വിശദമായ വിവരങ്ങളടങ്ങിയ സോഷ്യല്‍ മീഡിയ കാമ്പയിനുമായി മന്ത്രാലയം രംഗത്തെത്തിയത്.

2021 ഡിസംബര്‍ 31 ന് അവസാനിച്ച ഗ്രേസ് പിരിയഡാണ് 2022 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച് കഴിഞ്ഞ ദിവസമാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

Related Articles

Back to top button