Uncategorized

അല്‍ സുലാല്‍ ട്രേഡിംഗ് അല്‍ അതിയ്യ സ്ട്രീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ:യാറ്റോ ടൂള്‍സിന്റെ എക്‌സ്‌ക്‌ളൂസീവ് ഷോറുമായ അല്‍ സുലാല്‍ ട്രേഡിംഗ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 10 ലെ അല്‍ അതിയ്യ സ്ട്രീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു . കെയര്‍ ആന്‍ ക്യൂവര്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമാണിത്.
ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ ഇ.പി. അബ്ദുറഹിമാന്‍ ഷോറും ഔപചാരികമായി ഉദ്ഘാടനം ചെയ്തു.


സുരക്ഷാ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും, സൈനിക ബൂട്ടുകളും ഷൂകളും, സൈനിക ബാഗുകള്‍, രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍, പരിശീലന ഉപകരണങ്ങള്‍, കലാപ വിരുദ്ധ ഉപകരണങ്ങള്‍ മുതലായവയാണ് അല്‍ സുലാല്‍ ട്രേഡിംഗ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്.

ഖത്തര്‍ സായുധ സേന, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം , അമീരി ഗാര്‍ഡ്, സ്പെഷ്യല്‍ ഫോഴ്സ്, മിലിട്ടറി പോലീസ് എന്നിവ ഉള്‍പ്പെടുന്നതാണ് അല്‍ സുലാല്‍ ട്രേഡിംഗ് ക്ലയന്റ് ബേസ്.

Related Articles

Back to top button
error: Content is protected !!