Local News

പി.എച്ച്. അബ്ദുളള മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു

ദോഹ. ഖത്തറിലെ മാപ്പിള കലാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പി.എച്ച്. അബ്ദുളള മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. പി.എച്ച്. അബ്ദുള്ള മാഷ് മാപ്പിള കലക്ക് നല്‍കിയ സംഭാവനയും, പ്രോത്സാഹനവും ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഖത്തര്‍ കെഎംസിസി സംസ്ഥാന ട്രഷറര്‍ ഹുസൈനും അനുസ്മരണ പ്രഭാഷണം നടത്തിയ ലോക കേരള സഭ മെമ്പര്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയും പറഞ്ഞു. ഖത്തര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളം, ശിഹാബ് വലിയകത്ത്, സിദ്ദിഖ് ചെറുവല്ലൂര്‍, നവാസ് മുഹമ്മദലി, റഫീഖ് വാടാനപ്പിള്ളി, അഷറഫ് ഉസ്മാന്‍ പാലക്കാട്, സലാം വടകര തുടങ്ങി മാപ്പിള കലാ, സാംസ്‌കാരിക, സാമൂഹ്യ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!