Uncategorized

കോളോ ടാക്‌സിയില്‍ നാളെ മുതല്‍ മിനിമം ചാര്‍ജ് 6 റിയാല്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : ഖത്തറിലെ ജനകീയ ലിമോസിന്‍ ശൃംഖലയായ കോളോയില്‍ നാളെ മുതല്‍ മിനിമം ചാര്‍ജ്ജ് 6 റിയാലാക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോളും സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് കോളോ സര്‍വ്വീസുകള്‍ നടത്തുകയെന്നും സുരക്ഷിത യാത്ര ഉറപ്പ് വരുത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ക്രൈഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമായി ക്യാഷ്‌ലെസ്‌ പെയ്‌മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും കോളോയുടെ അപ്ലിക്കേഷന്‍ ലഭിക്കും.

അതേ സമയം ഈ ഓഫര്‍ കോളേ ഡ്രൈവേഴ്‌സിന് പ്രയാസം സൃഷ്ടിക്കാത്ത രൂപത്തിലാണ് മാനേജ്‌മെന്റ് സംവിധാനിച്ചിട്ടുള്ളത്. ആറ് റിയാല്‍ കസ്റ്റമറില്‍ നിന്ന് ലഭിക്കുമ്പോള്‍ അത് മുഴുവനായും ഡ്രൈവര്‍ക്ക് ലഭിക്കും. 8 റിയാലിന് മുകളിലുള്ള തുകക്ക് മാത്രമാണ് കമ്മീഷന്‍ ഈടാക്കുക.

Related Articles

Back to top button
error: Content is protected !!