Breaking News
ഖത്തര്‍ ഇന്‍കാസ് തെരഞ്ഞെടുപ്പിനെ കെ.പി.സി.സി. ഭയക്കുന്നതെന്തിന്
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ കുറേ നാളുകളായി ഖത്തര്‍ ഇന്‍കാസുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ് . എംബസിയുടെ നിര്‍ദേശ പ്രകാരം ജൂണ്‍ 23 ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന ഐ.സി.സി. നിര്‍ദേശം കെ.പി.സി.സി. തള്ളുകയും ഈ തെരഞ്ഞെടുപ്പുമായി സഹകരിക്കുന്നത് വിമത പ്രവര്‍ത്തനമായി കണക്കാക്കി ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ ഇന്‍കാസ് തെരഞ്ഞെടുപ്പിനെ കെ.പി.സി.സി. ഭയക്കുന്നതെന്തിനെന്ന സാമാന്യ ചോദ്യമാണ് ഇവിടെ ഉയരുന്നത്.
ഇന്‍കാസിലെ ഒരു വിഭാഗം തെരഞ്ഞെടുപ്പിന് സന്നദ്ധത അറിയിച്ച് പരസ്യമായ പ്രവര്ത്തനങ്ങളാരംഭിച്ചതോടെ പ്രശ്നം മറ്റൊരു തലത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.