Local News
ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍-താനി സാഗര്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തി

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ചെയര്‍മാനുമായ ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍-താനി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാഗര്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ ആഗോള ധനകാര്യ, നിക്ഷേപ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.

