Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്നും രോഗികളേക്കാള്‍ കൂടുതല്‍ കോവിഡ് രോഗമുക്തര്‍ , മൊത്തം രോഗികള്‍ 1861 ആയി കുറഞ്ഞു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ :ഖത്തറിന് ആശ്വാസം. ഖത്തറില്‍ ഇന്നും രോഗികളേക്കാള്‍ കൂടുതല്‍ കോവിഡ് രോഗമുക്തര്‍ , മൊത്തം രോഗികള്‍ 1861 ആയി കുറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18595 പരിശോധനകളില്‍ 5 യാത്രക്കാര്‍ക്കടക്കം 143 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 138 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
158 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1861 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 7 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് അഞ്ചു പേരെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 93 പേര്‍ ആശുപത്രിയിലും 13 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button