Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

80 ശതമാനത്തിലധികം സ്‌ക്കൂള്‍ ജീവനക്കാരും വാക്‌സിനെടുത്തു വാക്‌സിനെടുക്കാത്തവര്‍ ഓരോ ആഴ്ചയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യത്തെ 80 ശതമാനത്തിലധികം അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും വാക്‌സിനെടുത്തതായയി വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ്് അഭിപ്രായപ്പെട്ടു. ഖത്തര്‍ ടെലിവിഷന്റെ പ്രത്യയേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ക്കൂളുകളില്‍ കോവിഡ് പ്രതിരോധ നടപടികള്‍ കണിശമായി നടപ്പാക്കുമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും കാരണവശാല്‍ വാക്‌സിനെടുക്കാത്തവര്‍ ഓരോ ആഴ്ചയും കോവിഡ് നെഗറ്റീവ്് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം.

സ്‌ക്കൂളുകളിലെ ഹാജര്‍ നില 30 ശതമാനമാക്കി കുറച്ചത് രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ പരിഗണിച്ചാണെന്നും കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരു പോലെ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button