Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലുസൈല്‍ നഗരത്തെ ഇളക്കിമറിച്ച്, ഖത്തര്‍ ടീമിന് ഐക്യദാര്‍ഡ്യവുമായി ഫുട്‌ബോള്‍ ആരാധകരുടെ പടുകൂറ്റന്‍ പരേഡ്

അമാനുല്ല വടക്കാങ്ങര

ദോഹ. ലുസൈല്‍ നഗരത്തെ ഇളക്കിമറിച്ച്, ഖത്തര്‍ ടീമിന് ഐക്യദാര്‍ഡ്യവുമായി ഫുട്‌ബോള്‍ ആരാധകരുടെ പടുകൂറ്റന്‍ പരേഡ് . വിവിധ മലയാളി കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ ലുസൈല്‍ ബോളിവാര്‍ഡിലൊഴുകിയെത്തിയ ആയിരങ്ങള്‍ തങ്ങളുടെ പോറ്റമ്മ നാടിനോടുള്ള സ്‌നേഹാദരങ്ങളുമായി ഒത്തുചേര്‍ന്നപ്പോള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവിസ്മരണീയമായ അനുഭവമായി. കാല്‍പന്തുകളിയാവേശം സിരകളില്‍ കൊണ്ടുനടക്കുന്ന മലയാളികളുടെ സമര്‍പ്പണവും സംഘാടക മികവും സമ്മേളിച്ചപ്പോള്‍ ലുസൈല്‍ നഗരം അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി. വിവിധ ഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയ ആയിരങ്ങള്‍ അല്‍ അന്നാബിയുടെ മഹത്വങ്ങള്‍ വാഴ്ത്തിയും ഖത്തറിനോടുള്ള തങ്ങളുടെ സ്‌നേഹാദരവുകള്‍ പ്രകടിപ്പിച്ചുമാണ് ഐതിഹാസികമായ പരേഡ് നയിച്ചത്.
ഖത്തറിലെ മലയാളി സമൂഹത്തിലെ മുതിര്‍ന്ന അംഗങ്ങളും യുവാക്കളും കുട്ടികളുമൊക്കെ അണി നിരന്ന പരേഡ് ആദ്യന്തം ആവേശോജ്വലമായിരുന്നു.

Related Articles

Back to top button