കേരള ബിസിനസ്സ് ഫോറം മുന്‍ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദനെ അനുസ്മരിച്ചു

ദോഹ.മുന്‍ മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്ചുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് കേരള ബിസിനസ്സ് ഫോറം. ദോഹയിലെ മലയാളി സംരംഭകരുടെ പ്രമുഖ കൂട്ടയ്മയായ കേരള ബിസിനസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ മാനേജിങ്ങ് കമ്മിറ്റി മെമ്പര്‍ ശ്രീജിത്ത് പത്മജന്‍ സ്വാഗതം പറയുകയും പ്രസിഡന്റ് ഷഹീന്‍ മുഹമദ് ഷാഫി അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ. എം. സുധീര്‍, ഐ.സി.സി. ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍ ബാബുരാജന്‍, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, കെ.ബി.ഫ്. മുന്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് വര്‍ഗീസ്, കെ.ബി.ഫ് മുന്‍ ട്രഷററും സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ , കെ.ബി.ഫ് മുന്‍ പ്രസിഡന്റ് കെ. ആര്‍. ജയരാജ് തുടങ്ങി നിരവധിപേര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാനേജിങ്ങ് കമ്മിറ്റി മെമ്പര്‍ കുഞ്ഞു മുഹമദ് അന്‍വര്‍ നന്ദി പറഞ്ഞു.
