Archived ArticlesBreaking News
അല്‍ സുബാറ ഇന്റര്‍ചേഞ്ചിലേക്കുള്ള സ്ട്രീറ്റ് 1000-ല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
അമാനുല്ല വടക്കാങ്ങര
ദോഹ: പൊതുമരാമത്ത് അതോറിറ്റി – അഷ്ഗാല്‍ – അല്‍ സുബാറ ഇന്റര്‍ചേഞ്ചിലേക്കുള്ള സ്ട്രീറ്റ് 1000-ല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.
മാര്‍ച്ച് 15 മുതല്‍ 17 വരെ പുലര്‍ച്ചെ 12 നും 7 നും ഇടയില്‍ ഗാന്‍ട്രി ഇന്സ്റ്റാളേഷന് പൂര്‍ത്തിയാക്കുന്നതിനാണ് റോഡ് അടച്ചിടുന്നത്.
ഈ സമയങ്ങളിലെ ഗതാഗതം അല്‍ ഷമാല്‍ റോഡിലേക്കുള്ള സര്‍വീസ് റോഡിലേക്ക് തിരിച്ചുവിടും.
ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചാണ് ഗതാഗതനിയന്ത്രണം