Breaking News
ഫെബ്രുവരി 28 മുതല്‍ ഇറാനില്‍ നിന്നും ഖത്തറിന് നേരെ 537 വ്യോമാക്രമണങ്ങള്‍

ഫെബ്രുവരി 28 മുതല്‍ ഇറാനില്‍ നിന്നും ഖത്തറിന് നേരെ 537 വ്യോമാക്രമണങ്ങളുണ്ടായതായി സംയുക്ത പ്രവര്‍ത്തനങ്ങളുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ റകന്‍ ഷായെക് സഫര്‍ അല്‍-ഹജ്രി. ആദ്യ ദിവസം മാത്രം 64 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളുമാണ് രാജ്യത്തെ ലക്ഷ്യമാക്കി വന്നത് .
യുദ്ധത്തിന്റെ തുടക്കം മുതല്‍ ഈ ആക്രമണങ്ങള്‍ തീവ്രമായിരുന്നു, ആദ്യ ദിവസം മാത്രം 64 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും രാജ്യത്തെ ലക്ഷ്യമാക്കി വന്നു. അല്‍ ജസീറയുടെ പ്രത്യേക പരിപാടിയിലാണ് അല്‍ ഹജ്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഖത്തര്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാക്രമണത്തെയാണ് നേരിട്ടത്. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ മുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, സുഖോയ് -24 യുദ്ധവിമാനങ്ങള്‍ വരെ ഖത്തറിനെതിരെ ഉപയോഗിച്ചതായി അല്‍-ഹജ്രി കൂട്ടിച്ചേര്‍ത്തു.

