Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ 2025 ആം വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഔദ്യോഗിക ഉദ്ഘാടനം വേദിയുടെ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ സലിം മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. അശോകാ ഹാളില്‍ നടന്ന യോഗത്തില്‍ വേദി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. നൂറോളം പേര്‍ക്കാണ് ചടങ്ങില്‍ മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കിയത്.
യോഗത്തിന് വേദി സെക്രട്ടറി റസാഖ് സ്വാഗതം പറഞ്ഞപ്പോള്‍ ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം ദേവ് വേദിയുടെ സംഘടനാ കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.
ട്രഷറര്‍ ഇന്‍ ചാര്‍ജ് ജയാനന്ദ്, കുടുംബ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ പ്രമോദ്, കാരുണ്യം പദ്ധതി ചെയര്‍മാന്‍ ശ്രീനിവാസന്‍, വേദി ജനറല്‍ കോഡിനേറ്റര്‍ മുസ്തഫ, മെമ്പര്‍ഷിപ്പ്കമ്മിറ്റി ചെയര്‍മാന്‍ മിനേഷ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

മെമ്പര്‍ഷിപ്പ് കമ്മിറ്റി അംഗങ്ങളും സെക്ടര്‍ ചെയര്‍മാന്‍മാരും സിസി അംഗങ്ങളും ചേര്‍ന്ന് പുതിയ അംഗങ്ങള്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്തു.

സെക്രട്ടറി കുഞ്ഞുമൊയ്തു നന്ദി പറഞ്ഞു.

Related Articles

Back to top button