
Local News
സക്‌സസ് മന്ത്രാസ് പ്രമുഖര്‍ക്ക് സമ്മാനിച്ചു
ദോഹ. കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പിലെ ഗവേഷകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഇംഗ്‌ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മന്ത്രാസ് പ്രമുഖര്‍ക്ക് സമ്മാനിച്ചു. മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് യൂണിവേര്‍സിറ്റി മുന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ പിപി ഷിഹാബുദ്ധീന്‍, ആകാശവാണി മഞ്ചേരി നിലയത്തിലെ പ്രാഗ്രാം പ്രസന്ററും ട്രെയിനറുമായ മുനീര്‍ ആമയൂര്‍, സിജി മലപ്പുറം പ്രസിഡണ്ട് ടി.ജമാലുദ്ധീന്‍, സിജി മലപ്പുറം കരിയര്‍ കോര്‍ഡിനേറ്റര്‍ മുജീബ് റഹ് മാന്‍ എന്‍.കെ എന്നിവര്‍ക്കാണ് ഗ്രന്ഥകാരന്‍ നേരിട്ടെത്തി പുസ്തകം സമ്മാനിച്ചത്.