Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

യുഎഇ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഖത്തര്‍ ആരാധകര്‍ക്കായി അബുദാബിയിലേക്ക് പ്രത്യേക വിമാനങ്ങള്‍

ദോഹ: യുഎഇ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഖത്തര്‍ ആരാധകര്‍ക്കായി അബുദാബിയിലേക്ക് പ്രത്യേക വിമാനങ്ങള്‍. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ഏകോപിപ്പിച്ച് എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ഫോറങ്ങളിലും ടൂര്‍ണമെന്റുകളിലും ദേശീയ ടീമിനെ പിന്തുണയ്ക്കുന്നതിനായി 2023 ലെ ഖത്തര്‍ ഏഷ്യന്‍ കപ്പിന്റെ കിക്ക് ഓഫിന് മുമ്പ് ആരംഭിച്ച സംരംഭമായ ‘മുദരാജ് അല്‍ അന്നാബി’ ആണ് പ്രത്യേക വിമാനങ്ങള്‍ സജ്ജീകരിച്ചത്. 2026ലെ ഫിഫ ലോകകപ്പിനുള്ള എഎഫ്സി യോഗ്യതാ റൗണ്ടിന്റെ ആറാം റൗണ്ടില്‍, 2024 നവംബര്‍ 19ന് യുഎഇയ്ക്കെതിരായ മത്സരത്തില്‍ ദേശീയ ടീമിനെ പിന്തുണയ്ക്കുന്നതിനായി ഖത്തറി ആരാധകരെ അബുദാബിയിലേക്ക് കൊണ്ടുപോകാനാണ് രണ്ട് പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദോഹ സമയം ഉച്ചയ്ക്ക് 1:00 ന് വിമാനം പുറപ്പെടുന്നതിനാല്‍ ആരാധകര്‍ 12:00 മണിക്ക് മുമ്പ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരണം.
അബുദാബിയില്‍ നിന്നുള്ള മടക്ക വിമാനം മത്സരം കഴിഞ്ഞ് ഉടന്‍ പുറപ്പെടും.
യാത്ര 18 വയസും അതില്‍ കൂടുതലുമുള്ള ഖത്തറികള്‍ക്ക് മാത്രമുള്ളതാണ് ഈ സൗകര്യം. താല്‍പര്യമുള്ളവര്‍ 51222512 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് വഴി ഒരു പാസ്പോര്‍ട്ട് പകര്‍പ്പും ബന്ധപ്പെടാനുള്ള നമ്പറും അയയ്ക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button