അനെക്സ് ഫെന്ടെക് ’26 – ജനുവരി 19ന്

ദോഹ: കേരളത്തിലെ പ്രമുഖ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ പാലക്കാട് എന്‍.എസ്.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ അനെക്സ് ഖത്തര്‍, ജനുവരി 19, 2026-ന് ദോഹയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ഫെന്ടെക് ’26 എന്ന പേരില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതായി അറിയിച്ചു. ഫിന്‍ടെക്, എനര്‍ജി ടെക് മേഖലകളിലെ ഏറ്റവും പുതിയ പ്രവണതകളും കൃത്രിമ ബുദ്ധിയുടെ മുന്നേറ്റങ്ങളും വിഷയമാക്കി നടക്കുന്ന പരിപാടിയില്‍ സാങ്കേതിക അവതരണങ്ങളും പാനല്‍ ചര്‍ച്ചകളും ഉള്‍പ്പെടും. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ബിസിനസ് ഉടമകളും സീനിയര്‍ മാനേജ്മെന്റ് പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍, വിപുല്‍ പരിപാടി ഉദ്ഘാടനം ചെയ്യും
ഖത്തറില്‍ 25 വര്‍ഷത്തെ സജീവ പ്രവര്‍ത്തന പാരമ്പര്യമുള്ള സംഘടന എഞ്ചിനീയറിംഗ് സമൂഹത്തിന്റെ സാങ്കേതിക പുരോഗതിക്കായി സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ശാസ്ത്ര പ്രദര്‍ശന മത്സരങ്ങള്‍, നേതൃത്വ-വ്യക്തിത്വ വികസന പരിപാടികള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം ചെയര്മാന് എഞ്ചിനീയര്‍ ദിലീപ്, പ്രസിഡന്റ് എഞ്ചിനീയര്‍ ലീന, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എഞ്ചിനീയര്‍ ഷാനവാസ്, എഞ്ചിനീയര്‍ അനുശ്രീ എന്നിവരും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി 55521176 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
