Local News
സഫാരി ആബിദ്ക്കാക്ക് സ്വീകരണം

ദോഹ. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ദേശീയ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെഎംസിസി ഖത്തര്‍ ഉപദേശക സമിതി അംഗം സൈനുല്‍ ആബിദീന്‍ (സഫാരി)ക്ക് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി സ്വീകരണം നല്‍കി. പരിപാടി്‌യില്‍ കോഴിക്കോട് ജില്ലാ കെഎംസിസി ക്ക് വേണ്ടി പ്രസിഡന്റ് ടി.ടി കുഞ്ഞമ്മദ് ഷാള്‍ അണിയിച്ചു.
ജില്ലാ ജനറല്‍ സെക്രെട്ടറി അതീഖ് റഹ്‌മാന്‍, ട്രഷറര്‍ അജ്മല്‍ ടി.കെ, ഭാരവാഹികളായ നബീല്‍ നന്തി, മുജീബ് ദേവര്‍കോവില്‍, നവാസ് കോട്ടക്കല്‍, റൂബിനാസ് കൊട്ടേടത്ത്, ഷബീര്‍ മേമുണ്ട എന്നിവര്‍ സന്നിഹിതരായി.