Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ പകര്‍ത്തുക: ഡോ.കൂട്ടില്‍ മുഹമ്മദലി

ദോഹ: ജീവിതത്തിന്റെ സര്‍വ മേഖലകളിലും മാര്‍ഗദര്‍ശനം നല്‍കുന്ന ഇസ്ലാമിന്റെ ധാര്‍മിക മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ വിദ്യാര്‍ത്ഥി സമൂഹം ശ്രദ്ധിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന സമിതി അംഗവും, ഇസ് ലാമിക് പബ്ലിഷ് ഹൗസ് ഡയറക്ടറുമായ ഡോ. കൂട്ടില്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു.

അപകര്‍ഷ ബോധത്തോടെയല്ല, ആത്മാഭിമാനത്തോടെയാണ് മതത്തെയും മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കേണ്ടത്. അല്‍മദ്രസ അല്‍ ഇസ്ലാമിയ വിദ്യാര്‍ത്ഥികളുമായി ശാന്തിനികേതന്‍ സ്‌കൂളില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

ആനുകാലിക സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിലപാട് രൂപപ്പെടുത്തുകയും സാമൂഹിക ബോധമുള്ളവരായിത്തീരുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

മദ്‌റസ പ്രിന്‍സിപ്പാള്‍ ആദം ശാന്തപുരം അധ്യക്ഷത വഹിച്ചു. സെക്കന്ററി വിഭാഗം തലവന്‍ ജാസിഫ് സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ സാലിഹ് ശിവപുരം നന്ദിയും പറഞ്ഞു. ഹംസ, സല്‍മാന്‍, ഫജ്റുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button