ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ദോഹ. ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് തുടക്കമാകും ഓഗസ്റ്റ് 4 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കും.
കൊക്കോമെലോണ്‍, മിറാക്കുലസ് തുടങ്ങിയ ജനപ്രിയ കഥാപാത്രങ്ങളും ദൈനംദിന മീറ്റ് ആന്‍ഡ് ഗ്രീറ്റുകള്‍ക്കായി ഉണ്ടാകും.
ഹൊറര്‍ ഹൗസ്, PUBG ബാറ്റില്‍ഗ്രൗണ്ട്, ഷെര്‍ലക് ഹോംസ് എസ്‌കേപ്പ് റൂം, ഫ്രൈഡേ നൈറ്റ് അറ്റ് ഫ്രെഡീസ് എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.
ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ക്ക് നൃത്ത പ്രകടനങ്ങള്‍, സംഗീത കച്ചേരികള്‍, ശാസ്ത്ര പ്രദര്‍ശനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കൂടുതല്‍ സ്റ്റേജ് ഷോകള്‍ പ്രതീക്ഷിക്കാം. 50-ലധികം മാസ്‌കോട്ടുകളുടെയും പ്രത്യേക സെലിബ്രിറ്റി അതിഥികളുടെയും സാന്നിധ്യത്താല്‍ ദിവസേന അറുപത് പരേഡുകള്‍ ഫെസ്റ്റിവല്‍ ഗ്രൗണ്ടില്‍ നടക്കും.