Breaking News
ഷാജി പാട്ടാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ദോഹ: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായ തൃശൂര്‍ പാവറട്ടി സ്വദേശി ഷാജി പാട്ടാളിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 7: 45 നുള്ള ഖത്തര്‍ എയര്വേയ്സില് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെല്‍ഫയര്‍ റീപാട്രിയേഷന്‍ ടീം അറിയിച്ചു.
ദീര്‍ഘകാലമായി ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഷാജിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വകറ ഹമദ് ആശുപത്രിയില്‍ വെച്ചാണ് ഷാജി മരണപ്പെട്ടത്. പരേതനായ അപ്പുക്കുട്ടന് മാസ്റ്ററുടെയും റിട്ട. അധ്യാപിക ലീല ടീച്ചറുടെയും മകനാണ്. ഭാര്യ: പ്രീതി. മക്കള്‍ കൗശിക്, ശിഖ. സഹോദരന് ലതേഷ് (പോപ്പുലര്‍ ഇലക്ട്രിക്കല്‍സ്, ഖത്തര്‍).


