ക്യു.കെ.ഐ.സി കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സ്റ്റുഡന്റസ് വിങിന്റെ ആഭിമുഖ്യത്തില്‍ കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു. ആഗസ്ത് 15 വെള്ളിയാഴ്ച രാവിലെ പതാക ഉയര്‍ത്തലോടെ ആരംഭിച്ച പരിപാടിയില്‍ സെന്റര്‍ പ്രസിഡണ്ട് കെ ടി ഫൈസല്‍ സലഫി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. നമ്മുടെ പൂര്‍വികര്‍ ത്യാഗപൂര്‍ണമായ പോരാട്ടത്തിലൂടെ നേടിത്തന്ന സ്വാതന്ത്ര്യത്തെ അതിന്റെ അര്ത്ഥസമ്പൂര്ണ്ണതയോടെ നിലനിര്‍ത്താന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധമാവണമെന്നു അദ്ദേഹം സദസ്യരെ ഉണര്‍ത്തി.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടന്ന ക്വിസ് മത്സരത്തില്‍ കാറ്റഗറി ഒന്നില്‍ ലിബ മുഹമ്മദ് മറിയം അഹ്മദ്, ഫാത്തിമ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരായി കാറ്റഗറി രണ്ടില്‍ ഹിന ആഷിഫ്, മുഹമ്മദ് ഇഹാന്‍, ആയിഷ ആലിയ എന്നിവരും കാറ്റഗറി മൂന്നില്‍ ഖാലിദ് കട്ടുപ്പാറ, മുഹമ്മദ് എന്‍.ടി. ആഷിഫ് ഹമീദ് എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
അല്‍മനാര്‍ മദ്റസ വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ സ്വാതത്ര്യ സമരത്തിന്റെ ചരിത്രം വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ക്യു.കെ.ഐ.സി ജന. സെക്രട്ടറി മുജീബ് റഹ്മാന് മിശ്കാത്തി, വൈ.പ്രസിഡണ്ട് ഖാലിദ് കട്ടുപ്പാറ, സെലു അബൂബക്കര്‍, ജൈസല്‍ എ.കെ എന്നിവര്‍ സംസാരിച്ചു.

