Breaking News
പ്രാദേശിക വിപണിയില്‍ 1,019 ഔഷധ ഉല്‍പ്പന്നങ്ങളുടെ വില വെട്ടിക്കുറച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: പ്രാദേശിക വിപണിയില്‍ 1,019 ഔഷധ ഉല്‍പ്പന്നങ്ങളുടെ വില വെട്ടിക്കുറച്ച് പൊതുജനാരോഗ്യ മന്ത്രാലയം. നിലവിലെ വിലയില്‍ 15 ശതമാനം മുതല്‍ 75 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഹൃദ്രോഗം, രക്താതിമര്‍ദ്ദം, പ്രമേഹം, വേദനസംഹാരികള്‍, വീക്കം തടയുന്ന മരുന്നുകള്‍, കാന്‍സര്‍ ചികിത്സകള്‍, ആന്റിബയോട്ടിക്കുകള്‍, രോഗപ്രതിരോധ വൈകല്യങ്ങള്‍ക്കുള്ള മരുന്നുകള്‍, അലര്‍ജി ചികിത്സകള്‍, ആന്റീഡിപ്രസന്റുകള്‍, മാനസിക മരുന്നുകള്‍, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ മരുന്നുകള്‍, ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ചികിത്സാ ഗ്രൂപ്പുകളുടെ മരുന്നുകള്‍ കിഴിവോടെ ലഭ്യമാകുമെന്ന് മന്ത്രാലയം വിശദീകരിച്ചു.



