Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അല്‍തുവ മീഡിയയുടെ ‘പറയാതെ അറിയാന്‍’ റിലീസ് ചെയ്തു

അഫ്സല്‍ കിളയില്‍ : –

ദോഹ : അല്‍തുവ മീഡിയയുടെ ബാനറില്‍ തൃശുര്‍ ജില്ലാ സൗഹൃദ വേദിയും, ടാക്ക് ഖത്തറും അവതരിപ്പിക്കുന്ന ‘പറയാതെ അറിയാന്‍’ ഗസല്‍ ആല്‍ബം റിലീസ് ചെയ്തു.
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുളളില്‍ തന്നെ ആയിരക്കണക്കിനാളുകളാണ് യുട്യൂബിലൂടെ ആല്‍ബം കണ്ടത്. അല്‍ഫോണോ (ഫഹീം ഉള്‍ ഹഖ്)യുടെ നിര്‍മാണത്തില്‍ മുസ്തഫ മുള്ളൂര്‍ക്കരയുടെ വരികള്‍ക്ക് രണ്‍ധീര്‍ ഈണം നല്‍കി പ്രശസ്ത പിന്നണി ഗായകന്‍ നജീം അര്‍ഷാദാണ് ആല്‍ബത്തില്‍ പാടിയിരിക്കുന്നത്.
റാഷി അല്‍ തുവ സംവിധാനം ചെയ്ത ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത് സ്മൃതി ഹരിദാസും അനൂപ് മേനോനുമാണ്.

ആല്‍ബം കാണാനായി താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക

https://www.youtube.com/watch?v=J-dQHfCCL1I

Related Articles

Back to top button