Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് രോഗികള്‍ 10000 കടന്നു ഇന്ന് 471 പേര്‍ക്ക് കോവിഡ്, 332 പേര്‍ക്ക് രോഗമുക്തി, ഒരു മരണവും

ദോഹ. ഖത്തറില്‍ കോവിഡ് രോഗികള്‍ 10000 കടന്നു. ഖത്തറില്‍ ഇന്ന് 471 പേര്‍ക്ക് കോവിഡ്, 332 പേര്‍ക്ക് രോഗമുക്തിയും. ഒരു മരണവും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10575 പരിശോധനകളില്‍ 44 യാത്രക്കാര്‍ക്കടക്കം 471 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 332 പേര്‍ക്കാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 10059 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 749 ആയി. 8 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 110 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ചികിത്സയിലായിരുന്ന 87കാരന്‍ മരിച്ചു. ഇതോടെ മൊത്തം മരണം 260 ആയി.

Related Articles

Back to top button