Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കളിക്കാര്‍ക്കാവേശമായി അമീറിന്റെ സാന്നിധ്യം

ദോഹ: ശനിയാഴ്ച വൈകുന്നേരം ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന 2025 ലെ അമീര്‍ ഫുട്‌ബോള്‍ കപ്പിന്റെ അല്‍ റയ്യാനും അല്‍ ഗറാഫയും തമ്മിലുള്ള ഫൈനല്‍ മത്സരം കാണാന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി യെത്തിയത് കളിക്കാര്‍ക്കാവേശമായി .

അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ താനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം എന്നിവരും നിരവധി ഷെയ്ഖുമാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും മത്സരം കാണാനെത്തിയിരുന്നു.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച്, സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ യുവജന-കായിക മന്ത്രി മുഹമ്മദ് സമേഹ് ഹമദ്, അറബ്, അന്താരാഷ്ട്ര കായിക ഫെഡറേഷനുകളുടെ തലവന്‍മാര്‍, മാധ്യമ അംഗങ്ങള്‍, ഫുട്‌ബോള്‍ ആരാധകര്‍ എന്നിവരുടെ സാന്നിധ്യവും മത്സരത്തിന് നിറം പകര്‍ന്നു.

Related Articles

Back to top button