
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഐഡി സ്ഥിരീകരണ സാങ്കേതികവിദ്യയുമായി ഉരീദു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ 2022-ലേക്ക് പ്രതീക്ഷിക്കുന്ന സന്ദര്‍ശകരുടെ പ്രവാഹത്തിന് മുന്നോടിയായി ഓണ്‍ ലൈന്‍ സിം അപേക്ഷകള്‍ വേഗത്തില്‍ പ്രോസസ് ചെയ്യുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഐഡി സ്ഥിരീകരണ സാങ്കേതികവിദ്യയുമായി ഉരീദു.
ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രാജ്യത്തെ സന്ദര്‍ശകര്‍ക്കും ലഭ്യമാകുന്ന ഈ സേവനം, അത്യാധുനിക
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ നോ യുവര്‍ കസ്റ്റമര്‍ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്.
ഉപഭോക്താക്കള്‍ ഒരു സെല്‍ഫി ഫോട്ടോ എടുത്ത് അവരുടെ ഔദ്യോഗിക ഐഡി ഡോക്യുമെന്റിന്റെ ഡിജിറ്റല്‍ പകര്‍പ്പ് അപ്ലോഡ് ചെയ്താല്‍ മതി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിജിറ്റല്‍ ലോകത്തിലെ ഉപയോക്താക്കളുടെ യഥാര്‍ത്ഥ ഐഡന്റിറ്റി വെരിഫൈ ചെയ്യും. ഫേസ് ക്യാപ്ചറും 3ഉ ഫേസ് മാപ്പും സെല്‍ഫിയെ ഐഡി ഫോട്ടോയുമായി കൃത്യമായി താരതമ്യം ചെയ്യുന്നു. പരിശോധിച്ചുറപ്പിക്കല്‍ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ സിം വേഗത്തില്‍ ആക്ടിവേറ്റ് ചെയ്യാം.



