എസ്.ഐ.ആര് തുടരുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം – പ്രവാസി വെല്‍ഫെയര്‍

ദോഹ. രാജ്യം മുഴുവന്‍ നടപ്പിലാക്കി വരുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ പ്രവാസി വോട്ടര്‍മാര്‍മാരുടെ തുടരുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രി പിണറായി വിജയന് ഇമെയില്‍ വഴിയും യു.ഡി.എഫ് കണ്‍വീനറും എം.പിയുമായ അടൂര്‍ പ്രകാശിനും രാജ്യസഭാംഗം ഹാരിസ് ബീരാനും നേരിട്ടും നിവേദനം നല്കി. തെരഞ്ഞെടൂപ്പ് കമ്മീഷന്റെ അനാസ്ഥമൂലം ഡിസംബറില്‍ സമര്‍പ്പിച്ച പ്രവാസികളുടെ അപേക്ഷകള്‍ അപ്രത്യക്ഷമായ സംഭവം ഞെട്ടിക്കുന്നതാണെന്നും വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി പറഞ്ഞു.
ഇന്ത്യയ്ക്ക് പുറത്തു ജനനം നടന്നിട്ടുള്ള പ്രവാസികള്‍ക്ക് നിലവിലെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ല എന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം, പുതിയ രണ്ട് അക്ഷരങ്ങളോടെ ആരംഭിക്കുന്ന പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്കും അപേക്ഷ നല്കാന് കഴിയാത്ത സാഹചര്യമുണ്ട്. പ്രവാസി വോട്ടറായി സമര്‍പ്പിച്ച നിരവധി അപേക്ഷകള്‍ ബന്ധപ്പെട്ട ആഘഛമാരിലേക്ക് കൈമാറിയിട്ടില്ല എന്നതും അപേക്ഷ ഫോമില്‍ നിലവിലുള്ള ബൂത്ത് രേഖപ്പെടുത്താനുള്ള സൗകര്യമില്ലാത്തത് രജിസ്ട്രേഷന് പ്രക്രിയയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇത്തരം സാങ്കേതിക പ്രയാസങ്ങള്‍ നിലനില്‍ക്കെ അപേക്ഷ സമര്‍പ്പിക്കാനുള്ള കാലാവധി ജനുവരി 22 ന് അവസാനിക്കും എന്നതും പ്രവാസികളെ കൂടുതല്‍ ആശങ്കയിലാക്കുന്നു. ഈ സാങ്കേതികവും ഭരണപരവുമായ അപാകതകള്‍ മൂലം വലിയൊരു വിഭാഗം പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാകുന്ന സാഹചര്യത്തിലേക്കാണ് പോകുന്നത്. ഈ വിഷയങ്ങള്‍ ഉള്‍ക്കൊളിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വിവിധ സന്ദര്‍ഭങ്ങളില്‍ പ്രവാസി വെല്‍ഫെയര്‍ ഉള്‍പ്പെടെ വിവിധ സംഘടനകളും വ്യക്തികളും പരാതികള്‍ അറിയിച്ചെങ്കിലും ഇത് വരെ തദ്സംബന്ധമായ ഒരു നടപടിയും കൈ കൊണ്ടിട്ടില്ലെന്നും നിവേദനത്തില്‍ പറഞ്ഞു.