കുട്ടികള്‍ക്ക് വേനലവധി വിസ്മയകരമാക്കാന്‍ ഖത്തര്‍ ടോയ് ഫെസ്റ്റിവലിന്റെ പ്രഥമ സമ്മര്‍ ക്യാമ്പ്

ദോഹ: കുട്ടികള്‍ക്ക് വേനലവധി വിസ്മയകരമാക്കാന്‍ ഖത്തര്‍ ടോയ് ഫെസ്റ്റിവലിന്റെ ആദ്യ സമ്മര്‍ ക്യാമ്പ് ആരംഭിച്ചതായി വിസിറ്റ് ഖത്തര്‍ പ്രഖ്യാപിച്ചു.
2025 ജൂലൈ 6 മുതല്‍ ഓഗസ്റ്റ് 4 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ക്യാമ്പ് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പരിപാടിയാണ്.
4 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണീ ക്യാമ്പ് . ടോയ് ഫെസ്റ്റിവലിന്റെ കാലയളവിലുടനീളം ദിവസവും രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 13:00 വരെ പ്രവര്‍ത്തിക്കുന്ന ഈ ക്യാമ്പ് വൈവിധ്യമാര്‍ന്ന ആകര്‍ഷകവും വിദ്യാഭ്യാസപരവും വിനോദപരവുമായ അനുഭവങ്ങള്‍ നല്‍കും.
ക്യാമ്പില്‍ ചേരുന്ന കുട്ടികള്‍ക്ക് കലയിലും രൂപകല്‍പ്പനയിലും സെഷനുകള്‍, സയന്‍സ് സ്ട്രീറ്റ് നയിക്കുന്ന ശാസ്ത്ര പരീക്ഷണങ്ങള്‍, പ്രിയപ്പെട്ട കഥാപാത്രങ്ങളുമായുള്ള സംവേദനാത്മക കളികള്‍, ചലന ഗെയിമുകള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആസ്വദിക്കാനാകും.
ക്യാമ്പില്‍ വിവിധ പ്രായത്തിലുള്ള 150 കുട്ടികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ആഴ്ചക്ക് 750 റിയാലും മാസത്തേക്ക് 2,000 റിയാലുമാണ് ഫീസ് .
