Local News
‘നീരദം’ സംഗീത ആല്‍ബം പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. എ സ് ആര്‍ ലെഗസി ട്യൂണിന്റെ ബാനറില്‍ നിര്‍മിക്കുന്ന പുതിയ മലയാളം സംഗീത ആല്‍ബമായ ‘നീരദം’ എന്നതിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം റേഡിയോ സുനോയില്‍ നടന്നു.
ഖത്തറിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനായ ഡോക്ടര്‍ റഷീദ് പട്ടത്ത് പോസ്റ്റര്‍ പ്രകാശനം ചെയ്തു. മലബാര്‍ ജ്വല്ലറി റീജിയണല്‍ മാനേജര്‍ സന്തോഷ്,ഖത്തറിലെ പ്രശസ്ത കലാകാരന്‍ ഫൈസല്‍ അരിക്കാട്ടയില്‍ എന്നിവര്‍ സംബന്ധിച്ചു.
ഷഹീബ് ഷെബിയുടെ സംഗീതത്തില്‍ രചന നിര്‍വഹിച്ചിരിക്കുന്നത് ഷംല ജഹ്ഫര്‍ ആണ്. ശബ്ദം നല്‍കിയിരിക്കുന്നത് ഖത്തറിലെത്തന്നെ ഗായകന്‍ റിലോവ് രാമചന്ദ്രന്‍, ഓര്‍ക്കസ്‌ട്രേഷന്‍ വിഷ്ണു വി ദിവാകരന്‍ എന്നിവരാണ്.
ആര്‍.ജെ അച്ചു പരിപാടി നിയന്ത്രിച്ചു.