Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുമായി ഖത്തര്‍ എയര്‍വേയ്സ്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുമായി ഖത്തര്‍ എയര്‍വേയ്സ് . ദോഹയില്‍ നിന്നും ലോകമെമ്പാടുമുള്ള 140 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രീമിയം, ഇക്കണോമി ക്ലാസ് നിരക്കുകളില്‍ 35 ശതമാനം വരെ കിഴിവും മികച്ച സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമാണ് ഖത്തര്‍ എയര്‍വേയ്സ് നല്‍കുന്നത്.
വാഗ്ദാനം ചെയ്യുന്നു.

ഇന്നു മുതല്‍ ഫെബ്രുവരി 11 വരെ അഞ്ച് ദിവസത്തെ പ്രമോഷനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിലെടുക്കുന്ന ടിക്കറ്റുകളില്‍ 2022 ഒക്ടോബര്‍ 31 വരെ യാത്ര ചെയ്യാം. യാത്രക്കാര്‍ക്ക് qatarairways.com/QSD-ല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

100 ലധികം ഭാഗ്യശാലികള്‍ക്ക് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഉദ്ഘാടന മത്സരത്തിനുള്ള രണ്ട് ടിക്കറ്റുകള്‍, ഖത്തര്‍ എയര്‍വേയ്സ് നെറ്റ്വര്‍ക്കിലെ അവരുടെ പ്രിയപ്പെട്ട കായിക ലക്ഷ്യസ്ഥാനത്തേക്ക് ഇക്കണോമി ക്ലാസില്‍ രണ്ട് ടിക്കറ്റുകള്‍, ജിം അംഗത്വം എന്നിവ നേടാനും പ്രമോഷന്‍ അവസരം നല്‍കുന്നു.

Related Articles

Back to top button