Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഐസിസി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ദോഹ. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഖത്തറിലെ സിബിഎസ്ഇ സ്‌കൂളുകളിലെ 10, 12 ക്ലാസുകളിലെ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിനായി ഒരു അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ഐസിസി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ (ചാന്‍സറി & കോണ്‍സുലാര്‍ മേധാവി) ഡോ. വൈഭവ് എ ടണ്ടലെ, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി (വിദ്യാഭ്യാസ & സാംസ്‌കാരികം) ഹരീഷ് പാണ്ഡെ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ അതിഥികളെയും വിശിഷ്ട വ്യക്തികളെയും സ്വാഗതം ചെയ്തു,
സ്‌കൂള്‍ പ്രവര്‍ത്തന മേധാവി അനു ശര്‍മ്മ, ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ സംസാരിച്ചു. ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ് നന്ദി പറഞ്ഞു. സാറയായിരുന്നു പരിപാടിയുടെ അവതാരക.

Related Articles

Back to top button