Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കോര്‍ണിഷ് സ്ട്രീറ്റില്‍ ഒമ്പത് ദിവസം ഗതാഗത നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ: നാളെ (വെള്ളിയാഴ്ച) മുതല്‍ ജൂലൈ 16 ശനിയാഴ്ച വരെ കോര്‍ണിഷ് സ്ട്രീറ്റില്‍ ഒമ്പത് ദിവസത്തെ താല്‍ക്കാലിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ( അഷ്ഗാല്‍ ) പ്രഖ്യാപിച്ചു.

അടച്ചുപൂട്ടല്‍ ബാധിച്ച പ്രദേശങ്ങള്‍ ചിത്രീകരിക്കുന്ന ഒരു ഭൂപടം അഷ്ഗല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

കോര്‍ണിഷ് സ്ട്രീറ്റിലെ ഷെറാട്ടണ്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ മീന ഇന്റര്‍സെക്ഷന്‍ വരെയുള്ള രണ്ട് ദിശകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങള്‍. ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് പ്രദേശത്തെ നവീകരണം പൂര്‍ത്തിയാക്കുന്നതിനാണ് അടച്ചുപൂട്ടുന്നതെന്ന് അഷ്ഗല്‍ കൂട്ടിച്ചേര്‍ത്തു.

ഷെറാട്ടണ്‍ ഇന്റര്‍സെക്ഷന്‍ അല്‍ മീന ഇന്റര്‍സെക്ഷന്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കള്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ അല്‍ ബിദ്ദ സ്ട്രീറ്റിലേക്കുള്ള റോഡ് ഉപയോഗിക്കണം.
വാഹനമോടിക്കുന്നവര്‍ക്ക് ആവശ്യമായ ട്രാഫിക് സൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Back to top button