Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഇന്നും മുന്നൂറിന് മുകളില്‍ തന്നെ ,2 മരണവും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഇന്നും മുന്നൂറിന് മുകളില്‍ തന്നെ , 2 മരണവും . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14092 പരിശോധനകളില്‍ 122 യാത്രക്കാര്‍ക്കകം 367 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 245 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചുവെന്നത് ഗൗരവമുള്ള വാര്‍ത്തയാണ് .

ചികിത്സയിലായിരുന്ന 54, 56 വയസ്സ് പ്രായമുള്ള 2 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 538 ആയി.

377 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 4139 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 321 ആയി. 3 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 165 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button