Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

താനൂര്‍ ബോട്ട് അപകടത്തില്‍ അനുശോചനം


ദോഹ. മലപ്പുറം ജില്ലയിലെ താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞുണ്ടായ ദാരുണ അപകടത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഇരുപത്തിരണ്ട് പേര്‍ മരണപ്പെട്ടതില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

ഐ.സി.സി ചെന്നൈ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സുരേഷ് കരിയാട്, ജന: സെക്രട്ടറി കാജല്‍ മൂസ, ജെബി .കെ . ജോണ്‍, ശരണ്യ ബിതിന്‍ ദാസ്, വര്‍ഗ്ഗീസ് വര്‍ഗ്ഗീസ്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, രജ്ഞിത് കുമാര്‍ ചാലില്‍, നസീമ മാമ്പ്ര, മിനി രാജീവ്, എഡിവിന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button