Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തര്‍ പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി

ദോഹ: നാല് പതിറ്റാണ്ടിലേറെ കാലം ഖത്തറില്‍ പ്രവാസിയായ എന്‍ കെ സി കുഞ്ഞമ്മദ് നടുക്കണ്ടിയില്‍ (61) വില്ല്യാപ്പള്ളിയില്‍ നിര്യാതനായി. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആറു മാസം മുമ്പാണ് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം നാട്ടിലേക്ക് പോയത്.

ആദ്യകാലത്ത് ഖത്തറിലെ അല്‍ മീറയില്‍ ജോലിക്കാരനായിരുന്നു. പിന്നീട് അല്‍ മുജിതബ എന്ന കമ്പനി ആരംഭിക്കുകയായിരുന്നു.

ഭാര്യ: ഷാഹിദ. മക്കള്‍: ഷമീം മുന്‍തസ (അല്‍മാന), ഷാനി (അല്‍ മുജിതബ), ഷാമിര്‍ (ഇഖ്റഅ് ഹോസ്പിറ്റല്‍), ഷിഫാന. മരുമകന്‍: മുഹമ്മദ് ഫാജിസ് (കരിയാട്).

എന്‍ കെ സി ഇബ്രാഹിം ഹാജി സഹോദരനും ഫൈസല്‍ അരോമ, ഫിറോസ്, ഫായിസ് എന്നിവര്‍ മാതൃസഹോദരി പുത്രന്മാരുമാണ്. സാദത്ത്, മജീദ് (ഖത്തര്‍) എന്നിവര്‍ ഭാര്യാ സഹോദരന്മാരാണ്. അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേര്‍ ഖത്തറിലുണ്ട്.

സൗമ്യവും വശ്യവുമായ പെരുമാറ്റ രീതികൊണ്ട് ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു എന്‍ കെ കുഞ്ഞമ്മദെന്ന് വില്ല്യാപ്പള്ളി നാസിറുല്‍ ഇസ്ലാം ജമാഅത്ത്, മലാറക്കല്‍ ഖത്തര്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related Articles

Back to top button