Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തറില്‍ ഒന്നും രണ്ടും സ്റ്റാറുകളുള്ള ഹോട്ടലുകളില്‍ 94 ശതമാനം ഒക്യുപന്‍സി നിരക്ക്

ദോഹ: ഖത്തറിന്റെ ഹോസ്പിറ്റാലിറ്റി മേഖല ശക്തമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഒക്ടോബറില്‍ രണ്ട്, ഒന്ന് സ്റ്റാര്‍ ഹോട്ടലുകള്‍ ഏറ്റവും ഉയര്‍ന്ന താമസ നിരക്ക് രേഖപ്പെടുത്തി.

ഹോട്ടല്‍ സന്ദര്‍ശകരുടെയും അതിഥികളുടെയും വര്‍ദ്ധനവ് കാരണം ഒക്ടോബറില്‍ രണ്ട്, ഒന്ന് സ്റ്റാര്‍ ഹോട്ടലുകളുടെ താമസ നിരക്ക് 94 ശതമാനമായി ഉയര്‍ന്നു.

2023 ഒക്ടോബറില്‍ ഖത്തറിലെ ഹോട്ടല്‍, ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2023 ഒക്ടോബറില്‍ മൊത്തം ഒക്യുപ്പന്‍സി നിരക്ക് 66 ശതമാനമാണ്. ഫൈവ് സ്റ്റാര്‍ മുതല്‍ ഫോര്‍, ത്രീ സ്റ്റാര്‍ വരെയുള്ള എല്ലാ വിഭാഗങ്ങളിലെയും ഹോട്ടലുകളും ഒക്യുപ്പന്‍സി നിരക്കിലും ലഭ്യമായ വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button